വെബ്ഡെസ്‌ക് :-രണ്ടാം പിണറായി സർക്കാരിന്‍റെ പ്രവർത്തനം പോരെന്ന് സിപിഎം. സമഗ്ര മാറ്റത്തിന് നിർദേശം നല്‍കി. ജനകീയ പിന്തുണ നേടാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്നും കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം. മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണം. ഓണ്‍ലൈന്‍ പരിപാടികള്‍ കാരണം ജനകീയ ഇടപെടല്‍ കുറയരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ആഭ്യന്തര വകുപ്പിനടക്കം വിമര്‍ശനം ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
