കണ്ണൂര്: സി.പി.എം ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി.ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നഇയാൾക്കെതിരെ പീഡന പരാതി നൽകിയത്.
ഏപ്രിൽ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദേഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരുംപ്രതിനിധികളായിരുന്നു.തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് ഇയാൾ വനിതാ നേതാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നൽകി.
ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടർന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തിൽ ഇന്ന് ഏരിയ കമ്മിറ്റി യോഗം ചേരും. ദേശാഭിമാനി ലേഖകൻ കൂടിയായ ആരോപണ വിധേയനെതിരെ പാർട്ടി കടുത്ത നടപടി എടുക്കുമെന്നാണ് സൂചന. സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
You must log in to post a comment.