വെബ് ഡസ്ക് :-നടൻ ശ്രീനിവാസൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രി വിട്ടത്. ഇപ്പോഴിതാ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാടടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്. മുൻപ് ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികൾക്കെതിരെ പങ്കുവെച്ച വാക്കുകളെ വിമർശിച്ചാണ് ഡോക്ടറിന്റെ പോസ്റ്റ്.ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികളെ രൂക്ഷമായി വിമർശിച്ചിരുന്നു. ക്യാൻസർ വന്നാൽ മരണം അല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ കേട്ട് ഒരു വ്യക്തി തന്റെ ചികിത്സ അവസാനിപ്പിച്ചു. ഒടുവിൽ അയാളുടെ അസുഖം മൂർച്ഛിച്ചു. മറ്റൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് അയാളുടെ ഭാര്യ കണ്ടത് കൊണ്ട് മാത്രം രക്ഷിക്കുവാനായി. ഇന്ന് അയാൾ കൃത്യമായി ചികിത്സയിലൂടെ സന്തോഷവാനായി ജീവിക്കുന്നു. സിനിമാക്കാരൻ എന്ന പ്രശസ്തിയുടെ പുറത്ത് എന്ത് വിടുവായത്തവും പറയാമെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ഡോ മനോജ് വെള്ളനാട് പറയുന്നു.ഇന്ന് തനിക്ക് ഒരു അസുഖം വന്നപ്പോൾ ശ്രീനിവാസൻ ആധുനിക ചികിത്സാരീതികളെ തന്നെയാണ് ആശ്രയിച്ചത്. ഇതിനെ ഒരിക്കലും ഇരട്ടത്താപ്പെന്ന് താൻ വിളിക്കില്ല. ജീവനിൽ കൊതിയുള്ള ഏതൊരാളും ചെയ്യുന്നത് മാത്രമേ അദ്ദേഹവും ചെയ്തിട്ടുള്ളൂ. എന്നാൽ വസ്തുതാവിരുദ്ധമായി ഒരു കാര്യത്തെ വിമർശിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു

You must log in to post a comment.