𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ സംഭവം, ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ വിധി ഇന്ന് ;

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി.



മീഡിയ വണ്‍ ചാനലിലെ ജീവനക്കാരും, കേരള പത്രവര്‍ത്തക യൂണിയനും കേസില്‍ കക്ഷി ചേരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു.
വാര്‍ത്താവിനിമയ മന്ത്രാലയവും മീഡിയ വണ്‍ സ്ഥാപനവും തമ്മിലുള്ളതാണ് കേസെന്നും ജീവനക്കാര്‍ക്ക് കക്ഷി ചേരാനാകില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാര്‍ഗ രേഖകള്‍ കാലാകാലങ്ങളില്‍ പുനപരിശോധിക്കാറുണ്ട്. ഇതനുസരിച്ച്‌ മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ചാനലിന്‍റെ സംപ്രേഷണത്തിന് അനുമതി നല്‍കിയ ഇടക്കാല ഉത്തരവ് നാളെ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.