തിരുവനന്തപുരം:-എം സി ജോസഫൈൻ
വനിതാകമ്മീഷൻ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു,സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആവശ്യപ്രകാരമാണ് രാജി.
വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് നിര്‍ദ്ദേശം സിപിഎം നല്‍കി. ഇതനുസരിച്ച് ജോസഫൈന്‍ രാജി നല്‍കുകയായിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് പാര്‍ട്ടി തീരുമാനം. രാജിയോടെ വിവാദം കെട്ടടങ്ങുമെന്നാണ് സിപിഎം വിലയിരുത്തല്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായി ജോസഫൈന്‍ തുടരുന്നിടത്തോളം അവരെ വഴിയില്‍ തടയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് എകെജി സെന്ററിന് മുമ്ബില്‍ പോലും കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കേരളത്തിലുടനീളം പ്രതിഷേധവും ശക്തമായി. ഈ സാഹചര്യമാണ് സിപിഎം സെക്രട്ടറിയേറ്റ് പരിശോധിച്ചത്. ജോസഫൈനെതിരെ സെക്രട്ടറിയേറ്റിലും അതിശക്തമായ വികാരം ഉയര്‍ന്നു.