തിരുവനന്തപുരം:തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടിത്തം. വെമ്പായത്തുള്ള എ.എൻ ഹാർഡ്വെയർ ആൻഡ് പ്ലംബിംഗ് സാനിറ്ററി ഇലക്ട്രിക്കൽസ് കടയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ളകെട്ടിടംപൂർണമായും കത്തി നശിച്ചതായാണ് വിവരം.വെൽഡിങ്മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരിപടർന്ന്തീപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആളുകൾ ആരും അകത്തില്ല.
സമീപത്തുള്ളകെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചോളം ഫയർഫോഴ്സ് സ്ഥലത്തെത്തിതീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കടയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഓരോ നിലകളിലായിട്ടായിരുന്നു സാധനങ്ങൾക്രമീകരിച്ചിരിക്കുന്നത്. കോടികളുടെ സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നതായാണ് വിവരം.പെയിന്റ്ഉത്പന്നങ്ങളാണ് കൂടുതലും ഉള്ളത് കൊണ്ട്തന്നെതീആളിപ്പടരുകയാണ്.
You must log in to post a comment.