മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരവെ മന്ത്രിയുടെ ഔദ്യോഗിക വസതി അക്രമികൾ തീവച്ച് നശിപ്പിച്ചു. സംസ്ഥാനത്തെ ഏക വനിതാമന്ത്രിയായ നെംച കിപ്ജെന്റെ വീടാണ് തീവച്ച് നശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അക്രമികൾ വീടിന് തീയിട്ടത്. ഈ സമയം മന്ത്രി വസതിയിലുണ്ടായിരുന്നില്ല.
സുരക്ഷാ സേന സ്ഥലത്തെത്തി അക്രമികൾക്കായി തെരച്ചിൽ തുടരുകയാണ്. കുക്കി വിഭാഗത്തിൽപെട്ട പത്ത് എം.എൽ.എമാരിൽ ഒരാളാണ് വ്യവസായ മന്ത്രിയായ നെംചെ കിപ്‌ജെൻഅതേസമയം 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉൾപ്പെടെ 11 പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. പത്ത് പേർക്ക് പരിക്കേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻസിംഗും നേരിട്ട് രംഗത്തിറങ്ങിയിട്ടും സംസ്ഥാനത്തെ സംഘർഷം അടങ്ങാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്.
Manipur does not extinguish the coal: the conflict escalates again;Manipur violationManipur.

You must log in to post a comment.