ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും; നടൻ മാമുക്കോയയുടെ ആരോഗ്യ നില അതീവഗുരുതരം
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമൂക്കോയയുടെ ആരോഗ്യനിലഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെതലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് ആരോഗ്യ സ്ഥിതി വഷളാകാൻ കാരണം. കഴിഞ്ഞ ദിവസം മലപ്പുറം വണ്ടൂരിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻഎത്തിയപ്പോഴായിരുന്നുമാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Advertisementആരോഗ്യനില അൽപം ഭേദപ്പെട്ടതിന്ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെമെഡിക്കൽഐസിയുആംബുലൻസിൽകോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്. പൂങ്ങോട്ഒരുഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യആശുപത്രിയിൽഎത്തിക്കുകയായിരുന്നു.
ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ തന്നെ നിർണ്ണായകമായ പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞെന്ന് ഫുട്ബോൾ ടൂർണമെന്റ് സംഘടക സമിതി പ്രതികരിച്ചിരുന്നു. 10 കിലോമീറ്റർഅകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗംഅദ്ദേഹത്തെ എത്തിക്കാൻ സാധിച്ചെന്നുംസംഘാടകസമിതിവ്യക്തമാക്കിയിരുന്നു.