വെബ്ഡെസ്‌ക്:-മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ‘കാതലി’ന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

കാക്കനാട് വെച്ച് ചിത്രത്തിന്റെ പൂജ നടന്നു.ജ്യോതികയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രമാണിത്.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 2009ൽ റിലീസ് ചെയ്ത ‘സീതാകല്യാണം’ ആണ് നടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. ‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ കാതലിന് ഉണ്ട്.

ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി: സാലു കെ തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
You must log in to post a comment.