തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാനും കോൺഗ്രസ് വിമത നേതാവുമായ മമ്പറം ദിവാകരനെ അക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ തലശേരി  ടൗൺ പൊലിസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് സംഭവം. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് ‘മമ്പറം ദിവാകരൻ പനി ബാധിതനായി ചികിത്സയിൽ കഴിയുന്ന തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിയ അഞ്ചംഗ സംഘം അസഭ്യം പറയുകയും കൈ കൊണ്ട് മർദ്ദിക്കുകയുമായിരുന്നു‌ മമ്പറം ദിവാകരൻ്റെ പരാതിയിൽ തലശേരി പൊലീസ് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് യു.ഡി.എഫ് ഒദ്യോഗിക വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന വിമത വിഭാഗവും തമ്മിലാണ് ആ ശുപത്രി ഭരണത്തിനായി മത്സരിക്കുന്നത്.


Leave a Reply