ആലപ്പുഴ :ഗൂഗിളിന്റെ സുരക്ഷ വീഴ്ച കണ്ടെത്തിയ മലയാളിക്ക് 1, 35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ സമ്മാനം .മലയാളിയായ കെഎൽ ശ്രീറാമിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തിയ പ്രസിദ്ധീകരിക്കുന്ന വൾനറബിലിട്ടി റിവാർഡ് പ്രോഗ്രാം _2022- ൽ 2,3, 4 ,സ്ഥാനങ്ങളാണ് ശ്രീറാം നേടിയത് .തിരുവനന്തപുരം സ്വദേശിയായ ശ്രീറാം സ്ക്വാഡൻ ലാബ്സ് എന്ന സ്റ്റാർട്ട്അപ് നടത്തുകയാണ്.
ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ സുരക്ഷാവീഴ്ചകൾ കണ്ടെത്തി നേരത്തെ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട് ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തു വരുത്തുകയും ചെയ്യാറാണ് പതിവ്. കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു വൾനറബിലിട്ടി റിവാർഡ് പ്രോഗ്രാം ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്ന് നാല് റിപ്പോർട്ടുകൾ ആണ് മത്സരത്തിന് അയച്ചത്.
അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു സൈബർ കടന്നുകയറ്റങ്ങളിൽ നിന്നും സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് കാനഡയിൽ രജിസ്റ്റർ ചെയ്ത സ്ക്രാടൻസ് ലാബ് ചെയ്യുന്നത് കൃഷ്ണമൂർത്തിയുടെയും ലിജിയുടെയും മകനാണ് ശ്രീറാം.
Google rewards program #google youth wins Rs 1 crore prize for discovering Google’s security breach

You must log in to post a comment.