പട്‌ന: ബിഹാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദേശീയ ബാസ്‌ക്കറ്റ് ബോള്‍ താരം ലീതാരയുടെ അടുത്ത സുഹൃത്തും മരിച്ച നിലയില്‍. റെയില്‍വേയില്‍ ഓഡിറ്റ് ക്ലര്‍ക്കായ അവിനാഷ് കുമാറിനെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീതാരയുടെ മരണം സംഭവിച്ച്മണിക്കൂറുകള്‍ക്കുള്ളിലാണ് അവിനാഷിനെയും ദ്വാരകപുരിയിലെവീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത സുഹൃത്തുക്കളായ ഇരുവരും ധനാപൂരിലെ ഡിആർഎം ഓഫിസില്‍ ഒരുമിച്ചാണ് ജോലി ചെയ്‌തിരുന്നതെന്ന് പൊലീസ്പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഖഗൗള്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്‌തു.ഇരുവരുടേയും മരണത്തിന് പിന്നില്‍ ബാഹ്യഘടകങ്ങളുണ്ടോയെന്ന്പൊലീസ്അന്വേഷിക്കുന്നുണ്ട്.ദ്വാരക പുരിയിലെ വീട്ടില്‍ മാതാപിതാക്കള്‍, ഭാര്യ, നാല് വയസുകാരിയായ മകള്‍ എന്നിവര്‍ക്കൊപ്പമാണ് അവിനാഷ് താമസിക്കുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് ഓഫിസില്‍നിന്ന്തിരികെയെത്തിയ അവിനാഷ് മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യചെയ്യുകയായിരുന്നു. ഉടന്‍ ദാനാപൂരിലുള്ള റെയില്‍വേആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തിങ്കളാഴ്‌ച രാത്രിയാണ് കോഴിക്കോട് സ്വദേശി ലീതാരയെ ഗാന്ധിനഗറിലെഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച മുതല്‍ ലതീരയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സുഹൃത്തുക്കളുംബന്ധുക്കളും ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ലീതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ്അന്വേഷണംആരംഭിച്ചിട്ടുണ്ട്.
ബിഹാറില്‍ മരിച്ച മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്‍റെ അടുത്ത സുഹൃത്തും മരിച്ച നിലയില്‍;

You must log in to post a comment.