വെബ് ഡസ്ക് :-നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍.
20 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതുമുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള സകല ശ്രമങ്ങളും പ്രതിയായ ദിലീപ് നടത്തി, കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചു, അന്വോഷണത്തെ തടസപെടുത്തലാണ് ദിലീപിന്റെ ഉദ്ദേശം, എന്നു തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. അതേസമയം ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.
ലൈംഗിക പീഡനത്തിന് ക്രമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമാണെന്നും ഇത് അസാധാരണമായ കേസാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ക്രമിനല്‍ കേസിലെ പ്രതി അന്വോഷണ ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ശ്രമിക്കുന്നതും പതിവില്ലാത്തതാണ്, അന്വോഷണ ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ഗൂഡാലോചന നടത്തിയത് ഗൗരവമുള്ള കാര്യമാണ്, ദിലീപ് വലിയ സ്വാധീനമുള്ള വ്യക്തിയാണ്, ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്, നിരവധി ഹരജികളാണ് ദിലീപ് വിവിധ കോടതികളില്‍ നല്‍കിയിട്ടുള്ളത്, നടിയെ ആക്രമിച്ച കേസിലെ ദിലീപിന്‍റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍, പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു.
എന്നാല്‍ ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് മുമ്ബാകെ സമര്‍പ്പിച്ച തെളിവുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണിപ്പോള്‍. നടിയെ ആക്രമിച്ച കേസില്‍ നേരിട്ടുള്ള തെളിവുകളൊന്നും ലഭ്യമല്ല, ഡിജിറ്റല്‍ തെളിവുകളാണ് ഈ കേസില്‍ നിര്‍ണായകം, പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
You must log in to post a comment.