# മക്കയ്ക്കും മദീനയ്ക്കും നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം

- Link: https://politicaleye.news/makkakkum-madeenakkum-nerea-drone-aakramanam/
- Published: 2026-11-16T19:42:31+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

**മക്കയ്ക്കും മദീനയ്ക്കും മുകളിൽ നാല് ഡ്രോണുകൾ : ആക്രമണം ഹൂതികൾ നിഷേധിച്ചു**

റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്ക, മദീന മേഖലകൾക്ക് മുകളിൽ നാല് ഡ്രോണുകൾ
തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. യെമനിലെ ഹൂതി വിമതരാണ് ഡ്രോണുകൾ
വിക്ഷേപിച്ചതെന്നാണ് സഖ്യസേനയുടെ ആരോപണം. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന്
ഹൂതികൾ വ്യക്തമാക്കി.

നവംബർ 15 ഞായറാഴ്ചയാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. മക്ക മേഖലയ്ക്ക് മുകളിൽ രണ്ട്
ഡ്രോണുകളും മദീന മേഖലയ്ക്ക് മുകളിൽ രണ്ട് ഡ്രോണുകളുമാണ് സൗദി വ്യോമപ്രതിരോധ സംവിധാനങ്ങൾ
തടഞ്ഞതെന്ന് സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.

അതേസമയം, മക്കയ്ക്കും മദീനയ്ക്കും നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണം ഹൂതി സൈനിക
വക്താവ് യഹ്‌യ സരീ നിഷേധിച്ചു. സൗദി സഖ്യസേനയുടെ പ്രസ്താവന അടിസ്ഥാനരഹിതമായ ആരോപണമാണെന്നും
അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ, റിയാദിനെ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായും സൗദി
സഖ്യസേന അറിയിച്ചു. കിഴക്കൻ സൗദി അറേബ്യയിൽ മൂന്ന് ഡ്രോണുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്.

സൗദി അറേബ്യയിലെ പ്രധാന നഗരങ്ങൾക്കും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെ മിസൈൽ, ഡ്രോൺ
ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. മേഖലയിൽ നിലനിൽക്കുന്ന സംഘർഷം
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെയും പ്രാദേശിക സ്ഥിരതയെയും കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fmakkakkum-madeenakkum-nerea-drone-aakramanam%2F)

### _Related_
