/മക്ക/മദീന : റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരത്തില്‍ പങ്കെടുക്കുന്നതിനായി ഇരു ഹറമുകളിലേക്കും ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. നിസ്കാരത്തില്‍ പങ്കെടുക്കുന്നതിനായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി വ്യാഴാഴ്ച മുതല്‍ തന്നെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ജുമുഅ ഖുതുബക്കു മുമ്പ് തന്നെ ഹറമുകളും പരിസരവും ജനനിബിഢമായി.
റമസാനിലെ അവസാന പത്തിലെ കാറ്റ് ആഗതമായെന്നും വിശ്വാസികള്‍ കൂടുതല്‍ പ്രാര്‍ഥനയില്‍ മുഴുകി അല്ലാഹുവിലേക്ക് അടുക്കണമെന്നും വിശുദ്ധ മാസത്തില്‍ ഖുര്‍ആന്‍ പാരായണം ഭക്തിയുടെ അടയാളമാണെന്നും ഇരുഹറമിലെയും ഇമാമുമാര്‍ ജുമുഅ ഖുതുബയില്‍ ഉണര്‍ത്തി. മുന്‍ഗാമികള്‍ റമസാനില്‍ ജീവിതം ഖുര്‍ആനിലേക്ക് സ്വയം സമര്‍പ്പിക്കുകയും രാത്രിയിലും പകലിന്റെ അവസാനത്തിലും അത് പാരായണം ചെയ്യുകയും ചെയ്തിരുന്നുവെന്നും നോമ്പും ഖുര്‍ആനും അടിമക്ക് വേണ്ടി ശിപാര്‍ശ ചെയ്യുമെന്ന് തിരുനബി (സ) അരുള്‍ ചെയ്തിട്ടുണ്ടെന്നും ഇമാമുമാര്‍ പറഞ്ഞു
Advertisementമക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഷെയ്ഖ് ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീലയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് അലി ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍-ഹുദൈഫിയും ജുമു അ ഖുതുബക്കും നിസ്കാരത്തിനും നേതൃത്വം നല്കി_.
തീര്‍ഥാടകര്‍ക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി മസ്ജിദുല്‍ ഹറമിലെ പ്രധാന കവാടങ്ങളായ 91, 90, 89, 88, 87എന്നിവ വിശ്വാസികള്‍ക്കായി നേരത്തെ തുറന്നു നല്‍കിയിരുന്നു
കനത്ത തിരക്ക് കണക്കിലെടുത്ത് മക്കയിലെയും മദീനയിലെയും താമസക്കാരോട് അവരുടെ അടുത്തുള്ള പള്ളികളില്‍ വെച്ച് ജുമുഅ നിസ്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തീര്‍ഥാടകരുടെ തിരക്ക് ഒഴിവാക്കുന്നതിനായി മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഹറമുകളും പരിസരങ്ങളും നിറഞ്ഞു കവിഞ്ഞതോടെ ആയിരങ്ങള്‍ക്ക് റോഡുകളിലായിരുന്നു ജുമുഅ നിസ്കാരത്തിന് ഇടം ലഭിച്ചത്
Advertisementതീര്‍ഥാടകര്‍ക്ക് അവരുടെ അനുഷ്ഠാനങ്ങള്‍ എളുപ്പത്തിലും ആത്മീയാന്തരീക്ഷത്തിലും നിര്‍വഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഹറമുകളില്‍ ഒരുക്കിയതായി ഇരു ഹറം കാര്യാലയ മേധാവി ജനറല്‍ പ്രസിഡന്റ് ശൈഖ് ഡോ. അബ്ദുല്‍ റഹ്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് പറഞ്ഞു
വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
You must log in to post a comment.