Skip to content

പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്ന് വേട്ട’ എംഡിഎംഎയുമായി ഒരാൾ പിടിയിൽ;

Major drug hunt' in Perinthalmanna, one arrested with MDMA; #DrugsRacket, #Drugs, #MDM,, drugsOil, #DrugsPowder,





മലപ്പുറം : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലായി. പെരിന്താട്ടിരി സ്വദേശി തൊടുമണ്ണില്‍ മൊയ്‌തീന്‍കുട്ടിയാണ് (24) അറസ്‌റ്റിലായത്. ഇരുപത് ഗ്രാം എംഡിഎംഎയുമായാണ് അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.


പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി എം.സന്തോഷ് കുമാര്‍, സി.ഐ. സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ.നൗഷാദും സംഘവും കാരിയര്‍മാരെ നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വില്‍പ്പനയിലെ പ്രധാന കണ്ണിയായ മൊയ്‌തീന്‍കുട്ടി പിടിയിലായത്. ഒരു മാസത്തിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് കോടികളുടെ ലഹരിമരുന്നാണ്. ഒരു കിലോഗ്രാം ഹാഷിഷ്, പത്ത് കിലോഗ്രാം കഞ്ചാവ് , നാല്‍പ്പത് ഗ്രാം എംഡിഎംഎ എന്നിവയുള്‍പ്പടെ പിടികൂടുകയും ലഹരിക്കടത്ത് സംഘത്തിലെ ആറു പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജൂനിയര്‍ എസ്.ഐ. പി.എം.ഷൈലേഷ്, എ.എസ്.ഐ. ബൈജു, എസ്‌സിപിഒ മാരായ സക്കീര്‍, സജീര്‍, ഷഫീഖ്, ഷക്കീല്‍, മിഥുന്‍, ഉല്ലാസ്, എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നു.



Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading