Attapadi Madhu murder case; The bail of 12 accused was cancelled

മധു വധം, പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു;

കൊച്ചി :അട്ടപ്പാടിയിലെ മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് പ്രതികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി മണ്ണാര്‍ക്കാട് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തത്. ഹൈക്കോടതി ജാമ്യം നല്‍കിയ കേസില്‍ എങ്ങനെ വിചാരണക്കോടതിക്ക് ഇത് സ്‌റ്റേ ചെയ്യാനാകുമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് ചോദിച്ചു. ജാമ്യം നല്‍കിയ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇത് വിശദമായി പരിശോധിക്കും. അതുവരെ ഹരജി നല്‍കിയ രണ്ട് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തത് സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിക്കുകയായിരുന്ന



അതിനിടെ അട്ടപ്പാടി മധുവധക്കേസില്‍ സാക്ഷിവിസ്താരം ഇന്ന് വിചാരണക്കോടതിയില്‍ പുനരാരംഭിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം നിര്‍ത്തിവെച്ച സാക്ഷിവിസ്താരമാണ് വീണ്ടും തുടങ്ങുന്നത്.25 മുതലുളള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.



കേസില്‍ 13 സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് സാക്ഷികളെ സ്വാധീനിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.ഈ ഹര്‍ജി തീര്‍പ്പാക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.അതേസമയം ജാമ്യം റദ്ദാക്കിയ ഒമ്പത് പ്രതികള്‍ ഒളിവിലാണ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തിരുന്നു.



Leave a Reply