sponsored

വെബ് ഡസ്ക് :-സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ എം. ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്തു. അദ്ദേഹത്തെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും ഏതു പദവി നൽകുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഏത് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുമെന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും.

sponsored

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാലാണ് അദ്ദേഹത്തിന് ഓഫീസിൽ ഹാജരാകാൻ കഴിയാതിരുന്നത്. ഇതേതുടർന്ന് ഇന്നാണ് അദ്ദേഹം സെക്രട്ടേറിയറ്റിലെത്തിയത്. ശിവശങ്കറിന് നൽകുന്ന പദവിയെന്താണെന്നറിയാൻ പ്രതിപക്ഷവും ആകാംഷയിലാണ്.



സസ്പെൻഷനിലാകുന്ന സർക്കാർ ഉദ്യോഗസ്ഥൻ സസ്പെൻഷന്റെ കാലാവധി കഴിഞ്ഞാൽ മടങ്ങിയെത്തുക ആ പദവിയിലേക്കാണ് തന്നെയാകും. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടക്കം ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെയാണ് കേസിൽ പെട്ട് ശിവശങ്കർ സസ്പെൻഷനിലാകുന്നത്. അതിനാൽ മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയാകും ശിവശങ്കറിന് നൽകുക.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം.ശിവശങ്കർ സർവീസിന് പുറത്തായി ഒരുവർഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് തിരിച്ചുവരുന്നത്. 2023 ജനുവരി 24 വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്.



സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ശിവശങ്കറിന്റെ സസ്പെൻഷനിൽ കലാശിച്ചത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജൂലായ് ആറിനാണ് ശിവശങ്കറിനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റിന്റെയും സംസ്ഥാന വിജിലൻസിന്റെയും കേസിൽ ശിവശങ്കർ പ്രതിയായിരുന്നു. കേസിൽ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്തതോടെ 98 ദിവസം ജയിൽവാസവും അനുഭവിച്ചു. സ്വർണക്കടത്ത് കേസിന് പുറമെ ലൈഫ് മിഷൻ അഴിമതി കേസിലും ശിവശങ്കർ അറസ്റ്റിലായിരുന്നു. 2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കറിന് എല്ലാ കേസിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനാകാൻ സാധിച്ചത്


By Inews

Leave a Reply