𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

മീ ടു പോലെ തന്നെ പ്രധാനമാണ് മെൻ ടു, ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്ന് രാഹുൽ ഈശ്വർ;

കൊച്ചി:-നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ലെെംഗിക അതിക്രമക്കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. അവൾക്കൊപ്പം എന്ന് പറയുന്നത് അവനൊപ്പം അല്ല എന്നാകുന്നില്ല. മീ ടു പോലെ തന്നെ പ്രധാനമാണ് മെൻ ടുവും. തൊഴിലിടത്തെ പ്രശ്നങ്ങൾ, ജോലി ഭാരം, മാനസിക സമ്മർദ്ദം ഇതെല്ലാം പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. നമ്മുക്കെല്ലാം അച്ഛനും സഹോദരനും ആൺ സുഹൃത്തുക്കളും ഒക്കെയുണ്ട്. പെൺകുട്ടിക്ക് നീതി കിട്ടണം എന്നാൽ ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്നും രാഹുൽ ഈശ്വർ ചർച്ചയിൽ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പുതിയ നിയമനിര്‍മ്മാണം ഉണ്ടാവുമെന്ന് സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു. പുതിയ നിയമത്തിന്റെ കരട് തയ്യാറാണ്. നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും കൊച്ചി പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞിരുന്നു.‌സിനിമാ സെറ്റുകളിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സിനിമ സംഘടനകൾ വനിതാ കമ്മീഷന് ഉറപ്പു നൽകിയിരുന്നു. ഇതിനായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ ഉടൻ രൂപീകരിക്കുമെന്നും സിനിമാ സംഘടനകൾ ഉറപ്പു നൽകി. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വിളിച്ചുചേർത്ത പ്രത്യേക സിറ്റിങ്ങിലാണ് സംഘടനാ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. മേൽനോട്ടത്തിന് സംസ്ഥാനതലത്തിൽ സമിതി രൂപീകരിക്കാനും തീരുമാനമായിരുന്നു.