𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ലീഗ് പ്രവർത്തരും കോൺഗ്രസ്‌ നേതാക്കളും എൽഡിഎഫിലെത്തും;എം എ ബേബി

തിരുവനന്തപുരം:-യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് എംഎ ബേബി. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവർത്തരും എൽഡിഎഫിലെത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു

ആർഎസ്പിക്ക് എതിരേയും ബേബി രം​ഗത്തെത്തി. ആർഎസ്പി എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണ്. ആർഎസ്പി വഞ്ചന തുടരുകയാണ്. ആർഎസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കടന്ന് വരവ് ഗുണം ചെയ്തെന്ന് എംഎ ബേബി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചു. എൽഡിഎഫിനെ ശക്തിപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞെന്നും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു