𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

റമദാനോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിന്അ ന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി എം എ യുസഫലി:

Advertisement Advertisement

ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുള്‍പ്പെടെ ദിവസവും അയ്യായിരത്തോളം ആളുകള്‍ക്കാണ് സൗജന്യമായി അന്നദാനം നല്‍കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ശാഖകളിലും അത് തുടരുന്നു. ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ ബുധനാഴ്ച ചേര്‍ന്ന സൗഹൃദ മീറ്റിംഗിലാണ്, ലുലു ഗ്രൂപ്പ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് ചെക്ക് കൈമാറിയത്

2006 മുതൽ എംഎ യൂസഫലിയുമായി താന്‍ അടുത്ത ബന്ധം പുലര്‍ത്തിവരുന്നതായും കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹം ആശ്രമം സന്ദര്‍ശിച്ചിരുന്നതയും ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. മഹാനായ മനുഷ്യസ്നേഹിയും ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്ന വിശ്വാസ പ്രമാണം സ്വജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലിയെന്നും, അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനത്തില്‍ കുറച്ചുമാത്രമേ പുറം ലോകമറിയുന്നുള്ളൂ എന്നും ഗുരുരത്നം ജ്ഞാനതപസ്വി വ്യക്തമാക്കി

Advertisement

വ്യക്തികൾ വലുതാകുന്നത് ചെറുതാകുന്നത് കൊണ്ടാണ് എന്ന് തെളിയിച്ചവരാണ് യഥാര്‍ത്ഥത്തിലുള്ള മഹാൻമാർ. എംഎ യൂസഫലി ‍ ക്രാന്ത ദർശിത്വം ഉള്ള അത്തരം ഒരു മഹത് വ്യക്തിത്വമാണ്. ഓരോ വ്യക്തിയേയും അദ്ദേഹം സസൂഷ്മം ശ്രദ്ധിക്കുന്നതും അവരെ ചേര്‍ത്ത് പിടിക്കുവാന്‍ ശ്രമിക്കുന്നതും തനിക്ക് നേരിട്ട് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്,’ ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു