𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

വ്യാപാരികളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാർ വഴങ്ങുമോ?ചർച്ച ഇന്ന്, സാധ്യത ഇങ്ങനെ.

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച.
വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം.
നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രിയമാണെന്ന വാദമാണ് ഉയരുന്നത്. കൂടുതല്‍ സമയം കടകള്‍ തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് വ്യാപാരികളുടെ നിലപാട്.