𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

റെക്കോഡ് മദ്യവിൽപന, ലോക് ഡൗൺ കഴിഞ്ഞ് ആദ്യ ദിനം മലയാളി കുടിച്ചത് 52 കോടിയുടെ മദ്യം.



ലോക് ഡൗണ്‍ ഇളവിന്‍റെ ആദ്യ ദിനം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന. 51 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത്. സാധാരണ ദിവസങ്ങളിൽ 49 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്.

സീസണ്‍ കാലയളവില്‍ ഉള്ളതിനേക്കാള്‍ റെക്കോര്‍ഡ് വില്‍പനയാണ് ഇന്നലെ നടന്നത്. ആകെയുള്ള 265 ഔട്ട് ലെറ്റുകളിള്‍ 225 എണ്ണം ആണ് ഇന്നലെ തുറന്നിരുന്നത്. ബാറുകളിലെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളിലെയും വില്‍പന കൂടി കണക്കാക്കുമ്പോള്‍ 80 കോടിയുടെ മദ്യ വില്‍പന ഇന്നലെ നടന്നെന്നാണ് നിഗമനം.

തമിഴ്നാട് കേരള അതിര്‍ത്തിയിലുള്ള പാലക്കാട് തേങ്കുറിശ്ശി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 69 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു. തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡ് ഔ​ട്ട്‌‍​ലെ​റ്റി​ല്‍ 65 ല​ക്ഷം രൂ​പ​യു​ടെ​യും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ 64 ല​ക്ഷം രൂ​പ​യു​ടെ​യും മ​ദ്യ​വും വി​റ്റു. മദ്യ വില്‍പന മുടങ്ങിയ കാലയളവില്‍ 1500 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ബെവ്കോയുടെ കണക്ക്.

ബു​ധ​നാ​ഴ്ച 225 ഔ​ട്ട്‍​ലെ​റ്റു​ക​ളാ​ണ് തു​റ​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ 40 ഷോ​പ്പു​ക​ൾ തു​റ​ന്നി​രു​ന്നി​ല്ല.