ഇന്നും നാളെയും
സമ്പൂര്‍ണ ലോക്ക്ഡൗണ്‍

sponsored

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കും. പരീക്ഷകള്‍ക്കു മാറ്റമില്ല. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും.

sponsored

അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണ് ശനിയും ഞായറും ഇളവുള്ളത്. 2 ദിവസവും സ്വകാര്യ ബസുകള്‍ ഓടില്ല. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ നടത്തും.

ശനിയും ഞായറും സമ്ബൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും ക്ഷേത്രങ്ങള്‍ തുറക്കും. നിത്യപൂജകള്‍ നടക്കും. സമീപമുള്ളവര്‍ക്കു മാനദണ്ഡങ്ങള്‍ പാലിച്ചു ദര്‍ശനം നടത്താം.

ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.

ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍, കള്ളു ഷാപ്പുകള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.

Leave a Reply