തിരുവനന്തപുരം :സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന് ചേരും. ഓണ്‍ലൈനായാണ് യോഗം. ലോക്ഡൗണ്‍ തുടരുന്നത് സംബന്ധിച്ച് ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.
ടെസ്റ്റുകള്‍ കൃത്യമായി നടക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ട. ടിപിആര്‍ 10 ല്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വേണ്ടെന്ന് ആരോഗ്യവകുപ്പും പൊലീസും ആവശ്യപ്പെട്ടു.
വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്