പ്രതിയ്‌ക്ക്മുത്തശിയുമായി ആറ് വർ‌ഷമായി ബന്ധമുണ്ടായിരുന്നതായി വിവരം, കൊച്ചിയിൽ മരിച്ച ഒന്നര വയസുകാരിയുടെ പിതാവിനെ മർദ്ദിച്ച് നാട്ടുകാർ;

sponsored

കൊച്ചി: ഹോട്ടലിൽ വച്ച് മുത്തശിയുടെആൺസുഹൃത്ത് കൊലപ്പെടുത്തിയ ഒന്നര വയസുകാരിയുടെ പിതാവിന് നാട്ടുകാരുടെ മർദ്ദനം. അമ്മ ഡിക്‌സിയുടെ വീട്ടിലേക്ക് വാഹനം അമിതവേഗത്തിൽ ഓടിച്ചുകയറ്റിയതിനാണ് മരണമടഞ്ഞ നോറമരിയയുടെ പിതാവ് സജീവിനെ നാട്ടുകാർ മർദ്ദിച്ചത്. മരിച്ച കുഞ്ഞിന്റെയും മൂത്തകുട്ടിയുടെയും സംരക്ഷണത്തിന്റെ പേരിൽ കേസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണ് വിവരം. കുട്ടിയുടെ പിതാവ് സജീവ് മക്കളെനോക്കാത്തതു കൊണ്ട്പണംഅയച്ചുകൊടുക്കുന്നത് നിർത്തിയിരുന്നതായി അമ്മ ഡിക്‌സി പ്രതികരിച്ചു. കുഞ്ഞുങ്ങളെ പിതാവും മുത്തശിയും പീഡിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുംനടപടിയൊന്നുമുണ്ടായില്ല.

sponsored

നോറ മരിയയുടെ സംസ്‌കാരം മാതാവ് വിദേശത്ത് നിന്നും എത്തിയതിന് പിന്നാലെ വൈകിട്ട് 6.15ഓടെ കറുകുറ്റി സെന്റ് ഫ്രാൻസിസ് ഫെറോന പള‌ളിയിൽ നടന്നു. അതേസമയം കുഞ്ഞിന്റെ മുത്തശി സിപ്‌സിയുമായി പ്രതി ജോൺ ബിനോയ് ഡിക്രൂസിന് ആറ് വർഷത്തെ ബന്ധമുണ്ടായിരുന്നതായി ഇയാളുടെ മാതാവ് വെളിപ്പെടുത്തി. ബന്ധം വിലക്കിയിട്ടും ഇയാൾ തുടർന്നിരുന്നതായും വീട്ടിൽ വലിയ ശല്യമാണ് ഇയാളുണ്ടാക്കിയിരുന്നതെന്നും മാതാവ് ഇൻതിയാസ് പ്രതികരിച്ചു. കലൂരിലെ ഹോട്ടലിൽ ഇന്നലെയാണ് ജോണും സിപ്‌സിയും കുട്ടികളുമൊത്ത് മുറിയെടുത്തത്. സിപ്‌സി പുറത്തുപോയ സമയത്താണ് ജോൺ ഒന്നരവയസുകാരി നോറ മരിയയെ അപായപ്പെടുത്തിയത്. കുട്ടി ഛർദിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പോസ്‌റ്റുമോർട്ടം നടത്തിയപ്പോഴാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

Leave a Reply