Left candidates AA Rahim and P Santhoshkumar filed nomination papers;

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായ എ എ റഹീം , പി സന്തോഷ്‌കുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു;

sponsored

വെബ് ഡസ്ക് :-എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ എ എ റഹീം , പി സന്തോഷ്‌കുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കൂടെ ഉണ്ടായിരുന്നു.
രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും യുവതി യുവാക്കളുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുമെന്നും എ എ റഹീം പറഞ്ഞു. ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുമെന്നും പി സന്തോഷ് കുമാറും പറഞ്ഞു.

sponsored

Leave a Reply