വെബ് ഡസ്ക് : പത്തു രാജ്യക്കാര്‍ക്ക് എല്ലാതരം വിസകളും അനുവദിക്കുന്നത് വിലക്കണമെന്ന നിര്‍ദേശം കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. വിലക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ കുവൈത്തില്‍ കഴിയുന്നുണ്ടെങ്കിലും ഈ രാജ്യങ്ങള്‍ക്ക് എംബസികളില്ലാത്തതിനാലാണ് വിലക്കിനുള്ള കാരണം. മഡഗാസ്കര്‍, കാമറൂണ്‍, ഐവറി കോസ്റ്റ്, ഘാന, ബെനിന്‍, മാലി, കോംഗോ എന്നീ ഏഴു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കക്ക് പുറത്തുള്ള മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കുവൈത്ത് വിസകള്‍ പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ചാണ് മന്ത്രാലയം ചിന്തിക്കുന്നത്.ഈ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് കുവൈറ്റില്‍ സംരക്ഷണവും സുരക്ഷിതത്വം ഉറപ്പാക്കാതെയും കുവൈറ്റ് രക്ഷയ്ക്ക് ഭീഷണിയാവുന്നവരും നിയമ ലംഘകരും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും അടക്കമുള്ളവരെ കുവൈത്തില്‍ നിന്ന് നാടുകടത്തല്‍ പ്രക്രിയകള്‍ക്ക് എംബസികളുടെ അഭാവം കാരണമാവുന്ന സാഹചര്യത്തിലാണ് മാറ്റങ്ങള്‍ക്ക് രാജ്യം ശ്രമിക്കുന്നത്. പാസ്പോര്ട്ടുകള് മനഃപൂര്‍വ്വം ഒളിപ്പിച്ചു വെക്കുന്നതും നശിപ്പിക്കുന്നതും ഉപേക്ഷിക്കുന്നതുമായ പ്രവണതയാണ് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യക്കാര്‍ കാണിക്കുന്നത്. ഈ രേഖകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാബചര്യത്തില്‍ സൗദിയിലെയും യു.എ.ഇയിലെയും എംബസികളെ സമീപിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ചെയ്യ്തുവരുന്നത്.കുവൈത്തില്‍ നിന്ന് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളും ട്രാന്‍സിറ്റ് വിമാനങ്ങളും ഇല്ലാത്തതും നാടുകടത്തല്‍ പ്രക്രിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പത്തു രാജ്യക്കാര്‍ക്ക് എല്ലാതരം വിസകളും വിലക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ആലോചിക്കാന്‍ കാരണം.

പത്ത് രാജ്യങ്ങളിൽ നിന്നുളള യാത്രകാർക്ക് വിസ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ്;
sponsored
sponsored