KT Jalil canceled the Delhi events and returned to Kerala #KtJaleel, #ThavanoorMLA, #KtJaleelMLA, #FacebookPost,
sponsored

ന്യൂഡൽഹി:- വിവാദമായ ‘ആസാദ് കശ്മീർ’ പോസ്റ്റ് തിരുത്തിയതിന് പിന്നാലെ ഡൽഹിയിലെ പരിപാടികളും റദ്ദാക്കി മുൻ മന്ത്രി കെ.ടി ജലീൽ. ഡൽഹിയിൽ നിന്നും ജലീൽ കേരളത്തിലെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് എത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ തീരുമാനിച്ചു.

sponsored




പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി ജലീലൽ എത്തിയിരുന്നു. യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് ശ്രദ്ധയിൽ പെട്ടു. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പിൻവലിക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.




വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി. അതേസമയം ജലീലിനെതിരെ ഡൽഹിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യമാണ് ഉയർന്നതും. ഈ സഹാചര്യത്തിൽ ഡൽഹിയിൽ തുടർന്നാൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാകും പുലർച്ചെ തന്നെ കേരളത്തിലേക്ക് മടങ്ങിയതെന്നും സൂചനയുണ്ട്.

By Inews

Leave a Reply

%d bloggers like this: