വെബ്ഡെസ്ക്:-ആർ എസ് എസ് ശാഖ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ടെന്ന
വെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്.
ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ ആര്‍എസ്എസ് ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ല സീതാറാം യെച്ചൂരി;
കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് കോണ്‍ഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്.
കണ്ണൂര്‍ എംവി രാഘവന് അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.
ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയെന്ന സുധാകരന്റെ പരാമർശത്തിൽ അത്ഭുതമില്ല:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന കെ സുധാകരന്റെ പരാമർശത്തിൽ അത്ഭുതമില്ലെന്ന് എം വി ഗോവിന്ദൻ. സുധാകരന്റെ പ്രസ്താവന പൊതുസമൂഹം വിലയിരുത്തട്ടെ. സുധാകരന് നേരത്തെ തന്നെ ആർഎസ്എസ് ബന്ധമുണ്ട്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
You must log in to post a comment.