വെബ്ഡെസ്ക് :-ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒന്നാം പ്രതി കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.കെ.എൽ.രാജേഷിനെയാണ് പിരിച്ചു വിട്ടുകൊണ്ട് കെഎസ്ആർടിസിഉത്തരവിറക്കിയത്. കൊലപാതക കേസിൽ രാജേഷിനെ നെയ്യാറ്റിൻകര കോടതി ശിക്ഷിച്ചിരുന്നു.
ആനാവൂർ നാരായൺ നായർ കൊലപാതക്കേസിലെ ഒന്നാം പ്രതിയാണ് രാജേഷ്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെഇൻസ്പെക്ടറായിരുന്നു രാജേഷ്. കൊലപാതകം നടത്തിയെന്ന് കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്ത സാഹചര്യത്തിൽ സർവീസിൽ നിന്ന് പുറത്താക്കിയത്.
നേരത്തെ വിസ്മയ വധക്കേസിൽ പ്രതിയായ ഭർത്താവ് കിരണിനെ അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോലിയിൽനിന്ന്പിരിച്ചുവിട്ടിരുന്നു.

You must log in to post a comment.