𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; കെപിസിസി സെക്രട്ടറി രതികുമാർ സിപിഎമ്മിൽ;


തിരുവനന്തപുരം: കെപി അനില്‍ കുമാറിന് പിന്നാലെ കോണ്‍ഗ്രസ് നേതാവു കൂടി പാര്‍ട്ടി വിട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.
രതികുമാറാണ് പാര്‍ട്ടി വിട്ടത്. രതികുമാര്‍ എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണം.

നാല്‍പ്പതു വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായ താന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ട് അറിയിക്കാന്‍ ശ്രമിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ലെന്നും കെപിസിസി പ്രസിഡണ്ടിനയച്ച കത്തില്‍ രതികുമാര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറും പാര്‍ട്ടി വിട്ടിരുന്നു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനില്‍കുമാറിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപനം.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.