Site icon politicaleye.news

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ;

Bad reference to CM; A case has been registered against K Sudhakaran.

Bad reference to CM; A case has been registered against K Sudhakaran.

വെബ് ഡസ്ക് :- ഗവർണർക്കെതിരെ വിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഗവർണർ അനാവശ്യമായി ഇടപെടുന്ന ആളാണെന്നും സ്ഥായിയായി നിലപാടെടുക്കുന്ന ആളല്ല ഗവർണർ എന്നും അദ്ദേഹം പറഞ്ഞു. പേഴ്സണൽ സ്റ്റാഫിൽ പെൻഷൻ നൽകുന്നതിൽ സർക്കാരാണ് നിലപാട് എടുക്കേണ്ടത്. ഗവർണറോട് സഹതാപം മാത്രമാണുള്ളതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.അതേസമയം, പുനഃസംഘടനയുടെ അവസാന മിനുക്ക് പണികൾ പുരോഗമിക്കുകയാണെന്നും കേരളത്തിൽ ആൾ ഇന്ത്യാ കമ്മിറ്റിയുടെ ഇലക്ഷൻ ഷെഡ്യൂളിന്റെ ഭാഗമായി തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാരുടെ പേഴ്‌സണൽ നിയമനരീതിയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് സുധാകരൻ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണറെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുൻമന്ത്രി എ കെ ബാലനെയും ഗവർണർ കടുത്ത ഭാഷയിൽ തന്നെ വിമർശിച്ചു. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്നാണ് സതീശനെ കുത്തി ഗവർണർ പറഞ്ഞു


Exit mobile version