തിരുവനന്തപുരം: എംഎം മണി എംഎല്‍എയെ അധിക്ഷേപിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. എംഎം മണിയുടേത് ചിമ്പാന്‍സിയുടേത് തന്നെയാണെന്നാണ് സുധാകരന്റെ പ്രതികരണം. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ജാഥയില്‍ എംഎം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചതിനെതിരെ വിമര്‍ശനം ഉയരവേയാണ് സുധാകരന്റെ അധിക്ഷേപം. യഥാര്‍ത്ഥ മുഖമല്ലേ ഫ്‌ളക്‌സില്‍ കാണിക്കാന്‍ കഴിയൂ. മണിയുടെത് ചിമ്പാന്‍സിയുടെ മുഖമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സൃഷ്ടാവിനോട് പറയുകയല്ലാതെയെന്നും സുധാകരന്‍ പറഞ്ഞു.

You must log in to post a comment.