ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ പെട്ട് മരിച്ചു. കൊല്ലം കൊട്ടിയംKottiyam പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്. ശ്യാംകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു.
പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങവേയാണ് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
AdvertisementറിയാദിൽRiyad ഒരു കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാർ. കഴിഞ്ഞ 11 വർഷമായി സൗദിയിലുള്ള ശ്യാംകുമാർ റിയാദിലെ മലസിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ ഏഴിനാണ് ഗൃഹപ്രവേശത്തിനായി നാട്ടിലേക്ക് പോയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ഭാര്യ: നയന. മക്കൾ: ആദിദേവ്, ആദികേശ്.
You must log in to post a comment.