തിരുവനന്തപുരം:-മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധ:പതനത്തിന്റെ തെളിവ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സിപിഐഎം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുന്നയിച്ച്‌ നിരന്തരമായി ആക്ഷേപിക്കുകയാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍.

എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്‌ നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധ:പതനത്തിന്റെ തെളിവാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണമെന്നും, കൊടിക്കുന്നില്‍ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സോണിയാഗാന്ധിയും കെ.പി.സി.സി നേതൃത്വവും പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സിപിഐ എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply