വെബ് ഡസ്ക് :-കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം; 3 കാർഷിക നിയമങ്ങളും പിൻവലിച്ചു.
കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ കർഷക സമരത്തിന് വന്‍ വിജയത്തോടെ പരിസമാപ്തിയാകുകയാണ്.
മൂന്നു നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും.

You must log in to post a comment.