𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഭാരത് ബയോ ടെക്ക് കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരത് ബയോ ടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് ആദ്യം മുതല്‍ വാക്സിന്‍ നേരിട്ട് നല്‍കി വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രയും, തെലുങ്കാനയും, തമിഴ്നാടുമാണ് ഉള്ളത്. മഹാരാഷ്ട്ര, ന്യൂ ഡല്‍ഹി, ഗുജറാത്ത് അടക്കം 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക്ക് നേരിട്ട് വാക്സിന്‍ നല്‍കുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു