തിരുവനന്തപുരം:-ജൂലൈ 21-ന് ആരംഭിക്കുവാന് നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാള് ആഘോഷ ദിവസമായ സാഹചര്യത്തിലാണ് 22 മുതല് ചേരാന് തീരുമാനിച്ചത്.

2021-22 വര്ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളില്‍ വിവിധ സബ്ജക്‌ട് കമ്മിറ്റികള് നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടർന്ന് സഭയിൽ സമർപ്പിക്കുന്ന റിപ്പോര്ട്ടുകളിലുള്ള ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തില് നടക്കുക.

20 ദിവസം സമ്മേളിക്കുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിൽ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്.

ആ ദിനങ്ങളിൽ അംഗങ്ങൾ നോട്ടീസ് നല്കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കുന്നതാണ്.

എല്ലാ നടപടികളും പൂർത്തീകരിച്ച്‌ ആഗസ്റ്റ് 18-ാം തീയതി പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

2021-22 വർഷത്തേക്കുള്ള ഉപധനാഭ്യര്ത്ഥകളുടെ ചര്ച്ചയ്ക്കും ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളിലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള് മാറ്റിവച്ചിട്ടുണ്ട്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തേണ്ടതുണ്ട്.

സമ്മേളന കാലത്തുള്ള ഒരു ദിവസം, നിയമസഭാ നടപടികൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമ പ്രവര്ത്തകര്ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.

മുൻ സമ്മേളനങ്ങളിൽ സ്വീകരിച്ചിരുന്നതുപോലെ സമ്പൂർണ്ണ കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ടായിരിക്കും ഇത്തവണയും സമ്മേളന നടപടികള് നടക്കുന്നത്. കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂര്ത്തീകരിക്കുവാന് കഴിയാത്ത അംഗങ്ങള്ക്കുവേണ്ടി അതിനായുള്ള സൗകര്യം ഒരുക്കുന്നതാണ്. അതുപോലെ ആന്റിജന്/
ആര്.ടി.പി.സി.ആര് ടെസ്റ്റുകള് നടത്തുന്നതിനുള്ള സൗകര്യവും സമ്മേളനത്തോട നുബന്ധിച്ച്‌ ഒരുക്കുന്നതാണെന്നും സ്പീക്കര്‍ അറിയിച്ചു.

Leave a Reply