𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഈസ്റ്റർ രാഷ്ട്രീയത്തിന് പിന്നാലെ വന്ദേഭാരതും, കേരളത്തിൽ ഇനി മോദി തന്ത്രം:

Advertisement
കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയതന്ത്രങ്ങൾക്ക് മോദി നേരിട്ട് നേതൃത്വം നൽകും എന്നതിന്റെ സൂചനയാണ് ബിജെപിയുടെ ഇപ്പോഴത്തെ ഓരോ ചടുല നീക്കവും:

വന്ദേ ഭാരത് തീവണ്ടിയുടെ Vandhebharathtrainക്രെഡിറ്റ് അൽപം പോലും സംസ്ഥാന സർക്കാരിന് വിട്ടുകൊടുക്കാതെ ജാഗ്രത പാലിച്ച ബി.ജെ.പി,#BJP രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് .റെയിൽവേയുടെ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മൂന്നു ദിവസം മുൻപാണ് വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ അടക്കം ബി.ജെ.പിയുടെ ചുരുക്കം ചില നേതാക്കൾ മാത്രമേ ഇതേക്കുറിച്ച് അറിഞ്ഞിരുന്നുള്ളൂ.

“മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഈസ്റ്റർ രാഷ്ട്രീയത്തിന് പിന്നാലെ വന്ദേഭാരത് ട്രെയിനിലൂടെ വികസന തന്ത്രവും പയറ്റുന്ന ബി.ജെ.പിയുടെ ലക്ഷ്യം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയം.”
Advertisement

റെയിൽവേയുടെ Railwayചുമതലയുള്ള സംസ്ഥാനമന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസിലോ,സംസ്ഥാനസർക്കാരിനോ അറിയിപ്പ് ലഭിച്ചിരുന്നില്ല. മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും മന്ത്രിയുടെ ഓഫീസ് പറഞ്ഞു.മാസങ്ങൾക്ക് മുമ്പേ റെയിൽവേ മുന്നൊരുക്കം തുടങ്ങിയിരുന്നു. എന്നാൽ കേരളസർക്കാർ അറിഞ്ഞില്ല.

സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് റെയിൽവേ ജനറൽ മാനേജർ കേരളത്തിലെത്തിയതും സംസ്ഥാനമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നില്ല.പ്രധാനമന്ത്രി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് നടത്തിയ ഓൺലൈൻ യോഗത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർ പങ്കെടുത്തിരുന്നു. അപ്പോഴും സംസ്ഥാന സർക്കാരിന് കാര്യം പിടികിട്ടിയില്ല.

മുഖ്യമന്ത്രി രണ്ടാഴ്ചമുൻപ് വന്ദേഭാരത് ട്രെയിൻ അനുവദിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.പാർലമെന്റിലെ ചോദ്യത്തിന് നൽകിയ മറുപടിയിലും ഉടൻ വന്ദേഭാരത് കിട്ടില്ലെന്ന സൂചനയായിരുന്നു.സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയനീക്കമായാണ് എൽ.ഡി.എഫ് വന്ദേഭാരതിനെ വിലയിരുത്തുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Advertisement

മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ളതാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത വിവാദ സിൽവർലൈൻ പദ്ധതി. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 100കിലോമീറ്റർ വേഗത്തിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയശേഷം 160കിലോമീറ്റർ വേഗത്തിലുമാണ് വന്ദേ ഭാരത് കുതിക്കുന്നത്.ആരെയും കുടിയൊഴിപ്പിക്കാതെ വന്ദേഭാരത് നടപ്പാക്കിയ ബി.ജെ.പി, ഭരണ പ്രതിപക്ഷ കക്ഷികളെ നിഷ്പ്രഭരാക്കുന്നതിൽ വിജയിച്ചുവെന്ന വിശ്വാസത്തിലാണ്.

Advertisement

ഈസ്റ്റർ രാഷ്ട്രീയത്തിന് പിന്നാലെ വന്ദേഭാരതും,  കേരളത്തിൽ ഇനി മോദി തന്ത്രം: