ന്യൂഡൽഹി: രോഗങ്ങളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്നു തിന്നൊടുക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. ലോക്സഭ ഉന്നയിച്ച ചോദ്യത്തിനു ആരോഗ്യമന്ത്രാലയം തയാറാക്കിയ മറുപടി പ്രകാരം, കേരളത്തിൽ പ്രതിവർഷമുള്ള ആളോഹരി മരുന്നു ചിലവ് 2567 രൂപയാണ്. ഇതിൽ, 88.43% ഡോക്ടർമാർ കുറിച്ചു നൽകുന്നതാണെന്നും മറുപടിയിലുണ്ട്. 11.57% ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൗണ്ടറിൽ നിന്നു ആളുകൾ നേരിട്ടു വാങ്ങുന്നതാണെന്നുമാണ് കണ്ടെത്തൽ.
ഏറ്റവും കുറച്ചു മരുന്നു കഴിക്കുന്നതു ബിഹാറിലാണ്. ഇവിടെ, ആളോഹരി മരുന്നു ചെലവ് 298 രൂപ മാത്രം. ഡോക്ടർമാർ ഏറ്റവും കൂടുതൽ മരുന്നു കുറിച്ചു നൽകുന്നതുഹിമാചൽപ്രദേശ്, ബംഗാൾ, ഹരിയാന, പഞ്ചാബ്, യുപി, കേരളം എന്നിവിടങ്ങളിലും ഡോക്ടറുടെകുറിപ്പടിയില്ലാതെയുള്ള കൗണ്ടർ വിൽപന കൂടുതൽഅസം,ഉത്തരാഖണ്ഡ്, ബിഹാർ, തമിഴ്നാട്, കർണാടകഎന്നിവിടങ്ങളിലുമാണ്.
You must log in to post a comment.