തിരുവനന്തപുരം:-സംസ്ഥാനത്ത് 5 മാസത്തിനിടെ 627 കുട്ടികള്‍ ബലാത്സംഗത്തിനിരയായെന്ന് പോലീസ്. 1639 കേസുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 15 കുട്ടികള്‍ കൊലപാതകത്തിന് ഇരയായെന്നും 89 കുട്ടികളെ തട്ടികൊണ്ടുപോയെന്നുമാണ് പോലീസ് കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷം 1143 കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2021 ജനുവരി മുതല്‍ മെയ് മാസം വരെയുള്ള കുറഞ്ഞകാലയളവിലെ കണക്കുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സൂചിപ്പിക്കുന്നത്.
You must log in to post a comment.