തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരം പള്ളിത്തുറയിലെ വീട്ടില്‍ നിന്ന് 133 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും പിടികൂടി. 4 പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്വദേശി ജോഷോ, വലിയ വേളി സ്വദേശികളായ കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്.
പള്ളിത്തുറയില്‍ കാറിലും വീട്ടിലുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ലഹരി പിടികൂടിയത്. കാറില്‍ 62 പായ്ക്കറ്റുകളിലായാണ് സൂക്ഷിച്ച കഞ്ചാവ് സൂക്ഷിച്ചത്. ഒരു പായ്ക്കറ്റില്‍ കുറഞ്ഞത് രണ്ടു കിലോ കഞ്ചാവെങ്കിലും ഉണ്ടായിരുന്നു.
രണ്ടു ദിവസം മുന്‍പ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ടു മാസം മുന്‍പാണ് പ്രതികള്‍ പള്ളിത്തുറയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. വീടകവീട്ടില്‍നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്..
MA and marijuana in home and car; Big booze hunt
You must log in to post a comment.