വെബ്ഡെസ്‌ക് :-സമീപകാലയളവിൽ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ നേതൃത്വത്തിൽ ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പാണ് അവിടെ നടന്നത്. നടത്തിപ്പുകാർ വ്യാജവായ്പ്പയെടുത്തും ,തുക വകമാറ്റി ചിലവാക്കിയുമാണ് ബാങ്കിനെ തകർത്തത്.
നമ്മുടെസഹകരണബാങ്കുകളിൽ യാതൊരു വ്യവസ്ഥയും ഇല്ല എന്നതാണ് ഈ സംഭവങ്ങളെല്ലാംസൂചിപ്പിക്കുന്നത്. ആർക്കും എങ്ങനെ വേണമെങ്കിലും പണം തിരിമറി നടത്താം എന്നതാണ് യാഥാർഥ്യം. കേരളത്തിലെ 164ബാങ്കുകൾനിക്ഷേപങ്ങൾ മച്യൂരിറ്റി എത്തിയിട്ടും തുക കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻതന്നെനിയമസഭയിൽ പറഞ്ഞു.
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഭരണസമിതി വെട്ടിച്ചത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വർഷം കഴിയുന്നു. പക്ഷേ ഇനിയും കുറ്റപത്രം നൽകാനായില്ല. കേസിലെ സങ്കീർണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ്കേസന്വേഷിക്കുന്നത്. കോടികൾ കവർന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്ന കാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതിൽ ഭൂരിഭാഗം പേരും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത 16 സഹകരണഉദ്യോഗസ്ഥരെയുംതിരിച്ചെടുത്തു.ബഹുഭൂരിപക്ഷവും പെൻഷൻ പണം നിക്ഷേപിച്ചവരാണ്.
പലർക്കുംചികിത്സയ്ക്കുപോലുംവഴിയില്ല.കൺസോർഷ്യമുൾപ്പടെയുള്ള സർക്കാർ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകളും ഇപ്പോൽ അസ്തമിക്കുകയാണ്.
ഒരാൾക്കും ഒരുപൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും ആവശ്യത്തിന് പണം കിട്ടുന്നില്ല എന്നതാണ് വസ്തുത. 42 കോടി തിരിച്ചുപിടിച്ച്നിക്ഷേപകർക്ക് നൽകിയെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആർക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കിൽ നിക്ഷേപംതിരികെനൽകുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ഇപ്പോഴത്തെ പ്രാധാന ആരോപണം.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാതട്ടിപ്പ് നടന്നതിന്ശേഷം,ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം രണ്ട് പേർ ആത്മഹത്യ ചെയ്തു. ആലപ്പാടൻ ജോസ്, ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദൻ എന്നിവരാണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്ന്ജപ്തിനോട്ടീസ്കിട്ടിയതോടെയാണ് ആത്മഹത്യ ചെയ്തത്. രണ്ടുപേർ ചികിത്സ കിട്ടാതെയും മരിച്ചു.Leave a Reply