𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഏഴ് വര്‍ഷംകൊണ്ട് മോദി നമ്മളെ 70 വര്‍ഷം പിന്നിലെത്തിച്ചെന്ന് കോൺഗ്രസ്‌ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

മോദിയുടെ ഏഴ് വര്‍ഷങ്ങള്‍ നൂറ് കണക്കിന് ദുരന്തങ്ങളുടേതായിരുന്നു.

ബാംഗ്ലൂർ:-അധികാരത്തില്‍ ഏഴ് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

2014ലെയും ഇപ്പോഴത്തെയും സ്ഥിതിവിവര കണക്കുകള്‍ വെച്ച് സംസാരിച്ച സിദ്ധരാമയ്യ മോദിയുടെ ഏഴ് വര്‍ഷങ്ങളെ മോദിയുടെ ദുരന്തങ്ങള്‍ എന്താണ് വിശേഷിപ്പിച്ചത്. മോദിയുടെ ഏഴ് വര്‍ഷങ്ങള്‍ നൂറ് കണക്കിന് ദുരന്തങ്ങളുടേതായിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി, കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച, കര്‍ഷക വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിയമങ്ങള്‍, തൊഴിലില്ലായ്മ, ദേശീയ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, നാണയപ്പെരുപ്പം, ഇന്ധനവില വര്‍ധന ഇതെല്ലാം ഏഴ് വര്‍ഷത്തിനിടെ മോദി സൃഷ്ടിച്ച ദുരന്തങ്ങളില്‍ ചിലത് മാത്രമാണ്.

2014ല്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് റവന്യൂ കമ്മിയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സംസ്ഥാനങ്ങളും റവന്യൂ കമ്മിയിലാണ്. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് ഇന്ത്യക്കാരുടെ ചോരയും നീരും കൊണ്ട് പടുത്തുയര്‍ത്തിയ സംരംഭങ്ങള്‍ മോദി വിറ്റുതുലക്കുകയാണ്. രാജ്യത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന ഏക സംരംഭം നുണഫാക്ടറി മാത്രമാണ്.

തൊഴിലില്ലാതെ ജനങ്ങള്‍ വലയുകയാണ്, ഓക്‌സിജന് വേണ്ടി അവര്‍ ക്യൂ നില്‍ക്കുകയാണ് എന്നാല്‍ ഗുജറാത്തിലെ ചില ബിസിനസുകാര്‍ മാത്രം അവരുടെ സമ്പത്ത് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു-സിദ്ധരാമയ്യ പറഞ്ഞു.