കണ്ണൂർ: കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. കണ്ണൂർ ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയുമായ സി സി രമേശിന്റെ വീടിന് നേരെയാണ് ബോംബേറ്. വീടിന്റെ വാതിലും അകത്തുണ്ടായിരുന്ന വാഷിംഗ് മെഷീനും തകർന്നു.
അതേസമയം ഇന്നലെ കൊല്ലപ്പെട്ട എസ്. എഫ്. ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുംവഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലെ വീട്ടിലെത്തി,തളിപ്പറമ്പ് തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലെ ധീരജിന്റെ വീടിന്റെ മതിലിനോടു ചേർന്ന് സിപിഎം വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്.
ഇതിനെതുടർന്ന്ജില്ലയിലുടനീളംപൊലീസ്അതീവജാഗ്രതയിലാണ്.
google ad manager
You must log in to post a comment.