ലോഡ്ജില്‍ മുറിയെടുത്ത് നിരവധി ആണ്‍കുട്ടികളെ പീഡിപ്പിച്ചു,കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി.പ്രിസണ്‍ ഓഫീസര്‍ അറസ്റ്റില്‍;

കോഴിക്കോട്: പൊലീസ് ചമഞ്ഞ് ലോഡ്ജുകളില്‍ മുറിയെടുത്ത് നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച (sexually abused ) അസി.
പ്രിസണ്‍ ഓഫീസര്‍ (Assistant Prison Officer) അറസ്റ്റില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി. പ്രിസണ്‍ ഓഫീസറായ കോഴിക്കോട് മേപ്പയൂര്‍ ആവള സ്വദേശി ഭഗവതികോട്ടയില്‍ ഹൗസില്‍ ബിആര്‍ സുനീഷി(40) നെയാണ് കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇയാളെ സസ്പെന്‍ഡ് ചെയ്തേക്കും. മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച്‌ കോഴിക്കോട് കോട്ടപ്പറമ്ബിലെ കേരള ഭവന്‍ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആണ്‍കുട്ടികളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മലപ്പുറം എടക്കര പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നതും, കുട്ടികളെ പ്രലോഭിപ്പിച്ച്‌ കൊണ്ടുവരുന്നതും, നേരത്തെ കോഴിക്കോട് സബ് ജയിലില്‍ അസി. വാര്‍ഡനായി ജോലി ചെയ്തിരുന്നു.
ഇയാള്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടിയും ഉണ്ടാകും. കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിവദാസന്‍, രഞ്ജിത്,ഷറീനാബി,സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണു പ്രഭ എന്നിവര്‍ കണ്ണുര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top