കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്. ശനിയാഴ്ച പുലർച്ചെയെത്തിയ വിമാനത്തിൽ എയർ ഇൻ്റലിജൻസ് യൂനിറ്റും എയർ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് 1887 ഗ്രാം സ്വർണം കണ്ടെടുത്തത്.
അബൂദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐ എക്സ് 452 വിമാനത്തിലെ മാലിന്യം നീക്കുന്നതുനിടെയാണ് ഇത്രയും സ്വർണം പേസ്റ്റ് രൂപത്തിൽ കണ്ടെത്തിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ് കിഷോർ, അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, എൻ സി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, സോണിത് റാണ, ഗുർമീത് സിങ്, ഹെഡ് ഹവിൽദാർ സി വി ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

Leave a Reply