ന്യൂസ്‌ ഡസ്ക് :-നാടിൻറെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്നത് വികസനം തകർക്കാനാണെന്നും കേരളത്തിൽ കൂടുതൽ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിസെമി ഹൈസ്പീഡ് റെയിൽവേ സ്വാഗതാർഹമായ പദ്ധതിയാണെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. ബിജെ പിയും കോൺഗ്രസും ചേർന്ന് കേരള വികസനം മുടക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ-റെയിലിനുള്ള ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനൽകുന്നുവെന്നും ഒരു പരിസ്ഥിതി ആഘാതവും കെ-റെയിൽ പദ്ധതിയ്ക്ക് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഹരിത പദ്ധതിയാണ് കെ-റെയിൽ. പരിസ്ഥിതിലോല മേഖലയിലൂടെ കെ-റെയിൽ പദ്ധതി കടന്നുപോകുന്നില്ലെന്നും വികസന വിരുദ്ധ നിലപാട് കേരളത്തിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply