നഞ്ചന്‍കോട്: കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ്ബസ്അപകടത്തില്‍‌പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിയോടെയാണ് കോട്ടയത്ത് നിന്നും ബാം​ഗ്ലൂര്‍ക്ക്പോകുകയായിരുന്ന KSO26 എന്ന ബസ് അപകടത്തില്‍പെട്ടത്.

നഞ്ചന്‍കോടിന് ഒരു കിലോമീറ്റര്‍മുന്നില്‍വെച്ചാണ് അപകടം നടന്നത്. റോഡിലെ ഡിവൈഡറില്‍ കയറിയവാഹനംഇടതുവശത്തേക്ക്മറിയുകയായിരുന്നു.

മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമികവിവരം.എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളുംകൊള്ളയടിക്കപ്പെട്ടു. ലാപ്ടോപ്പുകളും മറ്റ്സാധനങ്ങളുംആളുകള്‍എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികള്‍ പറയുന്നു. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനേക്കാള്‍ സമീപത്തുണ്ടായിരുന്നവര്‍ ശ്രമിച്ചത് സാധനങ്ങള്‍ ശേഖരിക്കാനായിരുന്നു എന്നാണ് വിവരം.

Leave a Reply